നീണ്ട മൂന്ന് ദിവസത്തെ വെല്ലുവിളികൾക്കും ഒളിച്ചുകളികൾക്കും ശേഷം പൊലീസ് അന്വേഷണ സംഘത്തിന്റെ പിടിയിലായി അർജുൻ ആയങ്കി.
പുലർച്ചെയോടെ കണ്ണൂർ താളിക്കാവ് പ്രദേശത്തെ ഒരു അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്.
പൊലീസുകാരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ തുടർനടപടികൾക്കായി പ്രതിയെ ഉടൻ തന്നെ എറണാകുളത്തേക്ക് കൊണ്ടുപോകും.
അറസ്റ്റിലായതിന് ശേഷവും പൊലീസിനെതിരെ പരിഹാസവുമായി അർജുൻ ആയങ്കി രംഗത്തെത്തിയിരുന്നു. അതേസമയം, ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് അർജുൻ ആയങ്കി.
പ്രതിയെ ഓടിച്ചിട്ടാണ് പിടികൂടിയതെന്നും, ഈ അറസ്റ്റ് പൊലീസിന്റെ കൂട്ടായ പരിശ്രമത്തിന്റെ വിജയമാണെന്നും കണ്ണൂർ പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

