സുഹൃത്തുക്കൾക്കൊപ്പം കടൽതീരത്തു പന്ത് കളിക്കാൻ പോയി കടലിൽ കാണാതായ മകനെ കാത്തു ഒരമ്മയും അച്ഛനും തോരാത്ത കണ്ണീരുമായി 3 വർഷമായി കാത്തിരിക്കുന്നു. പൊന്നുമകൻ എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണു രക്ഷിതാക്കൾ.
ഇരവിപുരം വാളത്തുംഗൽ കാവിൽ വീട്ടിൽ നെൽസൺ – ബിന്ദു ദമ്പതികളുടെ ഏകമകൻ നെബിൻ നെൽസൺ (15) ആണ് 2023 മേയ് 26നു വൈകിട്ടു സുഹൃത്തുക്കൾക്ക് ഒപ്പം കളിക്കാൻ പോയത്. പത്താം ക്ലാസ് കഴിഞ്ഞുള്ള അവധി ആഘോഷത്തിനിടെയായിരുന്നു സംഭവം.
ഇരവിപുരം പനമൂട് കടൽ തീരത്തായിരുന്നു കളിച്ചത്. അതിനിടെ ബോൾ കടലിൽ വീണു, പന്തെടുക്കാനായി കടലിൽ ഇറങ്ങിയ നെബിൻ തിരയിൽപ്പെട്ടു.
എന്നാൽ, ഇക്കാര്യം ഒപ്പം ഉണ്ടായിരുന്നവർ മൂന്നാം ദിവസമാണ് ഇരവിപുരം പൊലീസിനോടു പറഞ്ഞത്. തുടർന്നു, കടലിൽ ആദ്യം കോസ്റ്റ് ഗാർഡ് തിരച്ചിൽ നടത്തി.
പിന്നീട് എംഎൽഎ, എംപി, മുഖ്യമന്ത്രി എന്നിവർ ഇടപെട്ടതോടെ കൊച്ചിയിൽ നിന്നു നേവി സംഘം എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താൻ കഴിഞ്ഞില്ല. ഒരു ദിവസം കൊണ്ട് അന്വേഷണം അവസാനിപ്പിച്ചു നേവിയും മടങ്ങി.
പിന്നീട് പണം പലിശയ്ക്ക് എടുത്ത് നെബിന്റെ മാതാപിതാക്കൾ മത്സ്യത്തൊഴിലാളികളെ വച്ചു തിരുവനന്തപുരം വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താൻ കഴിഞ്ഞില്ല. ഒറ്റ ദിവസം മാത്രമാണു മകനു വേണ്ടി സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചതെന്നു കണ്ണീരോടെ അച്ഛനമ്മമാർ ഓർക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

