പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ തുടരുന്ന ക്രിമിനൽ കേസിലെ പ്രതി അര്ജുന് ആയങ്കിക്ക് സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ പ്രഖ്യാപിച്ച് സുഹൃത്ത് ആകാശ് തില്ലങ്കേരി. അര്ജുന് പൊലീസിനെ പരസ്യമായി വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്തതിനോട് തനിക്ക് യോജിപ്പില്ലെന്നു കുറിപ്പിൽ വ്യക്തമാക്കുന്നു.
കള്ളക്കേസില്‍ കുടുക്കിയ വികാരത്തള്ളിച്ചയിലാകാം അത്തരത്തിൽ പ്രതികരിച്ചത്. അര്ജുന്്റെ എടുത്തുചാട്ടത്തെ വിമര്‍ശിക്കുമ്പോള്‍ പൊലീസിന്റെ കള്ളക്കേസിനെ നിസ്സാരമാക്കാനില്ല.
അര്‍ജുനും കൂട്ടുകാര്‍ക്കും ഒപ്പം തന്നെയാണ് അന്നും ഇന്നും എന്നും നിലകൊള്ളുന്നത്. തെറ്റു ചെയ്തുവെന്നതിന്റെ പേരില്‍ പൗരനെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിടാന്‍ ഇത് ബിഹാറോ യുപിയോ അല്ല.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം, ഒരു പൗരന്റെ ജീവനെടുക്കാൻ ആഹ്വാനം ചെയ്ത് തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
തെറ്റിന് ശിക്ഷ കൊടുക്കേണ്ടത് കോടതിയാണ്, തോക്കല്ല. ജനാധിപത്യത്തിലെ മനുഷ്യാവകാശങ്ങളെ കാറ്റിൽപ്പറത്തുന്ന ഭരണകൂട
ഭീകരതയോട് ഒത്തുതീർപ്പില്ല. വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകള്‍ തികയാതെ വരുമെന്നും കുറിപ്പിലുണ്ട്.
ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ പിടികൂടാൻ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. സ്വർണക്കടത്ത് അടക്കം നിരവധി കേസുകളിലെ പ്രതിയാണ് അർജുൻ.
ആകാശ് തില്ലങ്കേരിയും വിവിധ കേസുകളിലെ പ്രതിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

