ശാരീരിക വെല്ലുവിളികളെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിച്ച് കൂരാച്ചുണ്ട് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികൾ സ്വയംപര്യാപ്തതയുടെ പുതിയ പാതയിൽ. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം സമൂഹത്തിന് പകർന്നുനൽകിക്കൊണ്ട് വരുമാന മാർഗ്ഗത്തിനായി ഇവർ സ്വന്തമായി തുണിസഞ്ചികൾ നിർമ്മിച്ച് മാതൃകയായിരിക്കുകയാണ്.
കുടുംബശ്രീ ജില്ലാ മിഷന്റെ സാമ്പത്തിക സഹകരണത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. കുടുംബശ്രീ ജില്ലാ മിഷൻ സൗജന്യമായി നൽകിയ 2 തയ്യൽ മെഷീൻ ഉപയോഗിച്ചാണ് സഞ്ചികളുടെ നിർമ്മാണം പുരോഗമിക്കുന്നത്.
വിദ്യാലയത്തിലെ 20 കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ഒത്തൊരുമയോടെ കൈകോർത്തതോടെയാണ് പദ്ധതി മികച്ച വിജയത്തിലേക്ക് എത്തിച്ചേർന്നത്. പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും പിന്തുണയോടെ നിർമ്മിക്കുന്ന തുണിസഞ്ചികൾക്ക് വിപണി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഒരു തുണിസഞ്ചിക്ക് 10 രൂപ നിരക്കിലാണ് വിപണനം നടത്തുന്നത്. കുട്ടികൾ ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് ഈ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്.
വരും ദിവസങ്ങളിൽ സെന്ററിൽ കൂടുതൽ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ വിതരണോദ്ഘാടനം വി.ടി.
സൂരജ് എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, ബ്ലോക്ക് മെംബർ അരുൺ ജോസ്, സ്ഥിരസമിതി അധ്യക്ഷരായ ചെറിയാൻ ജോസഫ് അറയ്ക്കൽ, ബിന്ദുമോൾ തോമസ് കളപ്പുരയ്ക്കൽ, മെംബർമാരായ ജലീൽ കുന്നുംപുറത്ത്, ജോസ് വെളിയത്ത്, റസീന യൂസഫ്, എൻ.കെ.കുഞ്ഞമ്മദ്, സണ്ണി കാനാട്ട്, അസിസ്റ്റന്റ് സെക്രട്ടറി കെ.പി.മനിൽകുമാർ, കുടുംബശ്രീ ചെയർപഴ്സൻ സുനിത ജോബ്, ബഡ്സ് സ്കൂൾ അധ്യാപിക ജി.സി.അനുപ്രിയ, ഹെൽപർ ജോളി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

