മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയും എഴുത്തുകാരിയുമായ ഗായത്രി അരുൺ തന്റെ മകൾ കല്യാണിയുടെ പിറന്നാൾ ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഹൃദയഹാരിയായ കുറിപ്പ് ശ്രദ്ധ നേടുന്നു.
ടെലിവിഷൻ പരമ്പരകളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും സജീവമായ താരം, അഭിനയത്തിനൊപ്പം ബിസിനസ്സ് രംഗത്തും അവതരണത്തിലും വ്ലോഗിങ്ങിലുമെല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെ സ്വന്തമായി നെയിൽ ആർട്ട് സ്റ്റുഡിയോയും ‘ആട’ എന്ന പേരിൽ ഒരു ക്ലോത്തിങ് ബ്രാൻഡും താരം ആരംഭിച്ചിരുന്നു.
മകളുടെ കുട്ടിക്കാലം മുതൽ ഇന്നുവരെയുള്ള ചിത്രങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഗായത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. മകൾക്കൊപ്പമുള്ള വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ഇതിനുമുൻപും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് വീഡിയോയ്ക്കൊപ്പം ഗായത്രി അരുൺ കുറിച്ച വാക്കുകൾ ഇങ്ങനെ: ”എത്ര പെട്ടെന്നാണ് നീ വലുതായത്! ഇന്നലെ വരെ എൻ്റെ വിരലിൽ തൂങ്ങി നടന്ന നീ, ഇന്ന് എൻ്റെ കൂടെ ഒരു കുഞ്ഞ് കൂട്ടുകാരിയെപ്പോലെ എല്ലാത്തിനും ഒപ്പം നടക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു.
വർഷങ്ങളൊക്കെ എങ്ങോട്ടാണ് കടന്നുപോയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. സ്നേഹവും ധൈര്യവും സന്തോഷവും നിറഞ്ഞ ഒരു നല്ല കുട്ടിയായി നീ വളരണം.
എൻ്റെ രാജകുമാരി. നീ എത്ര വളർന്നാലും ജീവിതത്തിൽ എവിടെയെത്തിയാലും, നീ എപ്പോഴും എൻ്റെ കൊച്ചു പൊന്നൂസ് ആയിരിക്കും… എൻ്റെ ഏറ്റവും വലിയ അനുഗ്രഹമാണു നീ… നിന്നെ അമ്മക്കൊരുപാടിഷ്ടമാണ്!” നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് ഗായത്രിയുടെ പോസ്റ്റിന് താഴെ കല്യാണിക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

