ഡ്രൈവിംഗ് അനുഭവം കൂടുതൽ സുരക്ഷിതവും ലളിതവുമാക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ മാപ്സിൽ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആൻഡ്രോയിഡ് ഓട്ടോയിൽ തത്സമയ സ്പീഡോമീറ്റർ സൗകര്യം ലഭ്യമാക്കുന്നത്.
വാഹനത്തിന്റെ ഡാഷ്ബോർഡിലെ സ്പീഡോമീറ്ററിനെ ആശ്രയിക്കുന്നതിനേക്കാൾ എളുപ്പത്തിൽ മാപ്സിനുള്ളിൽ തന്നെ വേഗത മനസ്സിലാക്കാൻ ഈ സംവിധാനം സഹായിക്കും. യാത്രാവേളകളിൽ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ കുറയ്ക്കുന്നതിൽ ഇത്തരം സാങ്കേതികവിദ്യകൾ വലിയ പങ്കുവേവിക്കുന്നുണ്ട്.
സുരക്ഷിത യാത്രാനുഭവത്തിനായി വോയ്സ് കമാൻഡുകൾ ആണ് പലപ്പോഴും ഏറ്റവും അധികം പ്രയോജനപ്പെടുന്നത്. ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി കണ്ടെത്തുന്നത് മുതൽ പാട്ടുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതിന് പൂർണ്ണമായും ഹാൻഡ്സ് ഫ്രീ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം.
ഫോൺ സ്ക്രീനിൽ നോക്കാതെ തന്നെ സന്ദേശങ്ങൾ കേൾക്കാനും ശബ്ദത്തിലൂടെ മറുപടി നൽകാനും ആൻഡ്രോയിഡ് ഓട്ടോ വഴി സാധിക്കുന്നു. സ്പോട്ടിഫൈ അല്ലെങ്കിൽ പോക്കറ്റ് കാസ്റ്റ്സ് പോലുള്ള ആപ്പുകൾ ഉപയോഗിച്ച് പാട്ടുകളും പോഡ്കാസ്റ്റുകളും വോയ്സ് കമാൻഡ് വഴി നിയന്ത്രിക്കാൻ സാധിക്കുന്നത് ഡ്രൈവിംഗ് കൂടുതൽ സുഖകരമാക്കുന്നു.
വലിയ സ്ക്രീനിൽ കൃത്യമായ നാവിഗേഷൻ ലഭിക്കുന്നത് വഴി തെറ്റാതെ ലക്ഷ്യസ്ഥാനത്ത് എത്തുവാൻ സഹായിക്കുന്നു. സങ്കീർണ്ണമായ റോഡുകളിലും ജംഗ്ഷനുകളിലും ഏത് ലെയ്നിലാണ് പോകേണ്ടത് എന്ന് കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാൻ നാവിഗേഷൻ സിസ്റ്റത്തിന് സാധിക്കുന്നുണ്ട്.
സ്കൂൾ മേഖലകളിലും മറ്റും വാഹനത്തിന്റെ വേഗത പരിധി സംബന്ധിച്ച വിവരങ്ങൾ വലിയ സ്ക്രീനിൽ തന്നെ ലഭ്യമാകുന്നത് അബദ്ധത്തിൽ വേഗത കൂടിപ്പോകുന്നത് തടയാൻ ഉപകരിക്കും. വേഗതയും സ്പീഡ് ലിമിറ്റും ഒരേ സ്ഥലത്ത് കാണാൻ സാധിക്കുന്നത് വഴി ഡ്രൈവിംഗിനിടയിലുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാം.
കൂടാതെ, വലിയ ബട്ടണുകളും ലളിതമായ നോട്ടിഫിക്കേഷൻ സംവിധാനങ്ങളും ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു. ചെറിയൊരു ടാപ്പിലൂടെ നിയന്ത്രിക്കാവുന്ന ഈ സംവിധാനങ്ങൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഈ ഫീച്ചറുകൾ പൂർണ്ണ തോതിൽ ലഭ്യമാകുന്നതോടെ ദൈനംദിന യാത്രകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായി മാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

