ഫോൾഡബിൾ സ്മാർട്ട്ഫോണുകളിലെ ആൻഡ്രോയിഡ് അനുഭവം കൂടുതൽ മികച്ചതാക്കാനുള്ള തയ്യാറെടുപ്പിലാണ് ഗൂഗിൾ. വലിയ സ്ക്രീൻ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ആൻഡ്രോയിഡ് 17-ൽ ആപ്പ് ബബ്ബിൾസ് ഉൾപ്പെടെയുള്ള മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു.
ഇതിനു പിന്നാലെയാണ് പുതിയ ആൻഡ്രോയിഡ് കാനറി ബിൽഡിൽ ഫോൾഡബിൾ ഡിവൈസുകൾക്കായി പുതിയ മൾ്ട്ടിടാസ്കിംഗ് അപ്ഗ്രേഡായ ‘ആപ്പ് ഹാൻഡിൽ’ ഗൂഗിൾ പരീക്ഷിക്കുന്നത്. ആൻഡ്രോയിഡ് കാനറി 2608 അപ്ഡേറ്റിൽ നിരവധി പുതിയ ഫീച്ചറുകളും മെച്ചപ്പെടുത്തലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോൾഡബിൾ ഡിവൈസുകളിലെ മൾ്ട്ടിടാസ്കിംഗ് അനുഭവം കൂടുതൽ ലളിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗൂഗിളിലെ ആൻഡ്രോയിഡ് കമ്മ്യൂണിറ്റി മാനേജറായ Mishaal Rahman ഈ ഫീച്ചറിന്റെ പ്രവർത്തനം വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഓരോ ആപ്പിന്റെയും മുകൾഭാഗത്തായി ഒരു ഡ്രാഗ് ഹാൻഡിൽ പ്രത്യക്ഷപ്പെടും. ഇത് ഉപയോഗിച്ച് ഫുൾ-സ്ക്രീൻ, സ്പ്ലിറ്റ്-സ്ക്രീൻ മോഡുകൾക്കിടയിൽ എളുപ്പത്തിൽ മാറാൻ സാധിക്കും.
കൂടാതെ, ബബ്ബിൾ ചെയ്ത ആപ്പിലെ ഹാൻഡിൽ ഡ്രാഗ് ചെയ്തോ ടാപ്പ് ചെയ്തോ “move to full screen” ഓപ്ഷൻ തിരഞ്ഞെടുത്ത് അത് ഫുൾ സ്ക്രീനിലേക്ക് വലുതാക്കാനും സാധിക്കും. സാംസങ്ങിന്റെ One UI-ൽ സ്പ്ലിറ്റ്-സ്ക്രീൻ മോഡ് ഉപയോഗിക്കുമ്പോൾ സമാനമായ ഒരു ഡ്രാഗ് ഹാൻഡിൽ ഇതിനകം ലഭ്യമായതുകൊണ്ട് ഈ ആശയം പൂർണ്ണമായും പുതിയതല്ല.
നിലവിൽ ആൻഡ്രോയിഡ് കാനറി ബ്രാഞ്ചിന്റെ ഭാഗമായതിനാൽ ഈ ഫീച്ചർ സ്റ്റേബിൾ ആൻഡ്രോയിഡ് പതിപ്പിൽ എപ്പോഴാണ് ഉൾപ്പെടുത്തുകയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. സാധാരണ സ്മാർട്ട്ഫോണുകളിലല്ല, മറിച്ച് ഫോൾഡബിൾ ഫോണുകളിൽ മാത്രമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്.
വലിയ സ്ക്രീൻ സ്ഥലമുള്ളതിനാൽ ഫോൾഡബിൾ ഡിവൈസുകളിൽ ഈ ഫീച്ചർ ഏറെ പ്രയോജനകരമാകും. ഈ മാസം അവസാനം പുറത്തിറങ്ങാനിരിക്കുന്ന പുതിയ പിക്സൽ 11 പ്രോ ഫോൾഡിൽ ഗൂഗിൾ ഈ ഫീച്ചർ ആദ്യം അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
തുടർന്ന് ആൻഡ്രോയിഡ് 17 ഫീച്ചർ ഡ്രോപ്പിന്റെ ഭാഗമായി പഴയ പിക്സൽ ഫോൾഡബിൾ ഫോണുകളിലേക്കും ഇത് ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

