പത്തനംതിട്ട ജില്ലയിലെ അടൂരിൽ എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു.
അരമനപടിക്ക് സമീപം അമിത വേഗതയിലെത്തിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ചരക്കു ലോറിയിലും ടെംപോ ട്രാവലറിലും പിക്കപ് വാനിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബസ് ഡ്രൈവർ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്, മുന്നിലുണ്ടായിരുന്ന ടെംപോ ട്രാവലറെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് എതിർദിശയിൽ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട
ബസ് തലകീഴായി മറിഞ്ഞ് പിന്നിൽ വരികയായിരുന്ന പിക്കപ്പ് വാനിലും ടെംപോ ട്രാവലറിലും ഇടിക്കുകയായിരുന്നു. പന്തളം ഭാഗത്തേക്ക് പോവുകയായിരുന്നു ചരക്ക് ലോറി.
അപകടത്തിൽ പരുക്കേറ്റ മറ്റു യാത്രക്കാരെയും ആശുപത്രിയിലേക്ക് മാറ്റി. നിരന്തരം അപകടങ്ങൾ നടക്കുന്ന ഒരു പ്രദേശമാണ് അരമനപടി എന്ന് നാട്ടുകാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

