കോട്ടയം മണർകാട് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം.
അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജ് (23) ആണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്ന സഹോദരനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് (7) രാവിലെ ഏഴ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. മണർകാട് പള്ളിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.
അയർക്കുന്നത്ത് നിന്നും മണർകാട് കവലയിലേക്ക് വരികയായിരുന്നു സഹോദരങ്ങളും. ഇതിനിടെ മണർകാട് സെന്റ് മേരീസ് ആശുപത്രിയുടെ മുന്നിലെ വളവിൽ എത്തിയപ്പോൾ റോഡിൽ തെന്നി ബൈക്ക് മറിയുകയായിരുന്നു.
ഈ സമയം കോട്ടയത്ത് നിന്നും പാലായിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേയ്ക്കാണ് ഇവർ സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്. അപകടത്തെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

