ഡൽഹിയിലെ ജന്തർ മന്തറിലുണ്ടായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഔദ്യോഗിക മറുപടി ആവശ്യപ്പെട്ടുകൊണ്ട് പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നും ശക്തമായ പ്രതിപക്ഷ ബഹളം. സഭാ നടപടികൾ ആരംഭിച്ച ഉടൻ തന്നെ ഭരണ-പ്രതിപക്ഷ വാഗ്വാദങ്ങളെത്തുടർന്ന് സഭ പ്രക്ഷുബ്ധമായി മാറുകയായിരുന്നു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് ലോക്സഭയുടെ നടപടികൾ ഉച്ചയ്ക്ക് 12 മണി വരെ താൽക്കാലികമായി നിർത്തിവച്ചു. രാജ്യസഭയിലും സമാനമായ അന്തരീക്ഷമാണ് അനുഭവപ്പെട്ടത്.
സഭയിൽ അനുസ്മരണ പ്രമേയം അവതരിപ്പിക്കുന്നതിനിടയിലും പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ഈ വിഷയത്തിൽ അതൃപ്തി രേഖപ്പെടുത്തി രാജ്യസഭാ ചെയർമാൻ സി.പി.രാധാകൃഷ്ണൻ പ്രതിപക്ഷത്തോടു കടുത്ത അമർഷം പ്രകടിപ്പിച്ചു.
സഭയിൽ മരിച്ചവരെ അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

