പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ ഓഫ്-റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ കർശന നടപടി.
ഡ്യൂട്ടിക്കിടെ അനാസ്ഥ കാട്ടിയ മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവായി. ഗതാഗത വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രളയക്കെടുതിയിൽ അകപ്പെട്ട ജനങ്ങളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനാണ് ഈ വാഹനം ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി രംഗത്തിറങ്ങിയത്.
എന്നാൽ ഇതിനിടയിൽ വാഹനം തടഞ്ഞുനിർത്തി എംവിഡി ഉദ്യോഗസ്ഥൻ പിഴ ചുമത്തിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തെത്തുടർന്ന് ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയുമായി നേരിട്ട് ചർച്ചകൾ നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി സ്വീകരിച്ചത്. അതേസമയം, വാഹനത്തിന് ചുമത്തിയ പിഴ തുക യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അടയ്ക്കണമെന്ന് എംഎൽഎ നിർദ്ദേശം നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

