സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ (ബെവ്കോ) പ്രവർത്തനങ്ങളിലും തീരുമാനങ്ങളിലും കടുത്ത അതൃപ്തി പരസ്യമാക്കി എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു രംഗത്ത്.
വിഷയത്തിൽ അതൃപ്തി നേരിട്ട് അറിയിക്കുന്നതിനായി ബെവ്കോ മാനേജിങ് ഡയറക്ടർ യോഗേഷ് ഗുപ്തയെ മന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ചു. വകുപ്പിന്റെ അറിവോ അനുമതിയോ ഇല്ലാതെ ബെവ്കോ തലപ്പത്ത് നിന്ന് നിർണായക തീരുമാനങ്ങൾ എടുക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
യോഗേഷ് ഗുപ്തയോട് ഇന്ന് തന്നെ നേരിൽ ഹാജരാകാൻ മന്ത്രി എം. ലിജു കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ബെവ്കോയിൽ നടപ്പിലാക്കിയിരുന്ന പ്ലാസ്റ്റിക് കുപ്പി തിരികെ വാങ്ങുന്ന പദ്ധതി യാതൊരു മുൻകൂട്ടിയുള്ള ചർച്ചകളുമില്ലാതെ നിർത്തലാക്കിയത് എം.ഡിയുടെ ഏകപക്ഷീയമായ തീരുമാനമാണെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. എം.ഡി റദ്ദാക്കിയ ഈ പരിസ്ഥിതി സൗഹൃദ പദ്ധതി എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് മന്ത്രി കഴിഞ്ഞ ദിവസം കർശന നിർദ്ദേശം നൽകിയിരുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൂടി സഹകരണത്തോടെയായിരിക്കും പദ്ധതി മുന്നോട്ട് കൊണ്ടുപോകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

