ട്രെയിൻ തട്ടി ഇരുകാലുകളും അറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. പത്തേക്കർ ചേരിക്കോണം ഈട്ടിവിള വീട്ടിൽ അജി (39) ആണ് യാത്രയായത്.
ബുധനാഴ്ച രാത്രി കൊല്ലം- ചെങ്കോട്ട റെയിൽ പാതയിൽ പുനലൂർ പത്തേക്കർ ഭാഗത്തായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.
പുനലൂരിൽ നിന്നും കൊല്ലത്തേക്ക് സർവീസ് നടത്തിയ മെമു ട്രെയിനാണ് ഇയാളെ ഇടിച്ചത്. അപകടത്തിൽ യുവാവിന്റെ കൈകൾക്കും കാലുകൾക്കും ഗുരുതരമായ പരുക്കുകൾ ഏറ്റിരുന്നു.
ട്രാക്കിന് സമീപത്തായി അവശനിലയിൽ കിടന്ന ഇയാളെ പ്രദേശവാസികൾ ചേർന്ന് ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിലും, പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച ഉച്ചയോടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പുനലൂർ പൊലീസ് ആവശ്യമായ തുടർ നടപടികൾ പൂർത്തിയാക്കി. ഭാര്യ: സന്ധ്യ.
മക്കൾ: ആറ് പേർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

