ആലപ്പുഴയിലെ തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം ആരംഭിച്ചതിന് പിന്നാലെ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ദേശീയപാത 66ൽ കിലോമീറ്ററുകളോളമാണ് വാഹനങ്ങൾ നിരനിരയായി കിടക്കുന്നത്.
ആലപ്പുഴ എസി റോഡും അമ്പലപ്പുഴ സംസ്ഥാനപാതയും വെള്ളത്തിൽ മുങ്ങിയ നിലയിലുള്ളതിനാൽ, നിലവിൽ മുഴുവൻ വാഹനങ്ങളും കടന്നുപോകുന്നത് ദേശീയപാതയിലൂടെ മാത്രമാണ്. ഇന്നലെ രാത്രി ആരംഭിച്ച മാലിന്യ നീക്ക നടപടികൾ തുടരുകയാണ്.
ഇതിനിടയിൽ തിരുവല്ലയിൽ രാത്രി ഇടവിട്ട് ശക്തമായ മഴ പെയ്തു. എങ്കിലും വെള്ളം ഇറങ്ങുന്നത് തുടരുന്നത് വലിയ ആശ്വാസമായിട്ടുണ്ട്.
ഇന്നലത്തെ അപേക്ഷിച്ച് ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. നിലവിൽ പ്രദേശത്ത് നേരിയ ചാറ്റൽ മഴയാണ് ഉള്ളത്.
രാത്രി പെയ്ത മഴ ജലനിരപ്പ് ഉയർത്തിയിട്ടില്ല. ആലപ്പുഴയിൽ രാത്രി ഒറ്റപ്പെട്ട
മഴ രേഖപ്പെടുത്തി. വെള്ളം കയറിയ മേഖലകളിൽ വെള്ളത്തിന്റെ അളവിൽ കുറവുണ്ടായിട്ടുണ്ട്.
എങ്കിലും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം തുടരുകയാണ്. ജനജീവിതം പൂർണ്ണമായും സാധാരണ നിലയിലേക്ക് മടങ്ങിയെത്താൻ ഇനിയും ഏതാനും ദിവസങ്ങൾ വേണ്ടിവരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

