ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ സ്കൂൾ വരാന്തയിൽ വെച്ച് ഇംഗ്ലീഷ് അധ്യാപിക ദാരുണമായി കൊല്ലപ്പെട്ടു. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന സന്ധ്യ കാർഹാനയാണ് അതിക്രൂരമായ ആക്രമണത്തിനിരയായി ജീവൻ വെടിഞ്ഞത്.
സംഭവത്തിൽ ഇരുപത്തിയൊന്നുകാരനായ അമിത് എന്ന പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഫരീദാബാദിലെ പ്രമുഖ സ്വകാര്യ സ്കൂളിൽ ജോലി ചെയ്തിരുന്ന ഇരുപത്തൊമ്പതുകാരിയായ അധ്യാപികയാണ് കൊല്ലപ്പെട്ടത്.
വെറും മുപ്പത് സെക്കന്റിനിടെ മുപ്പത്തിനാലു തവണയാണ് പ്രതി യുവതിയെ കുത്തിയത്. രണ്ട് മാസത്തോളം നീണ്ട
ആസൂത്രണത്തിനൊപ്പമാണ് ഈ കൊലപാതകം നടപ്പിലാക്കിയതെന്നാണ് പ്രതി അമിത് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അധ്യാപിക സ്കൂളിലേക്ക് വരുമ്പോഴോ പോകുമ്പോഴോ ആക്രമിക്കാനായി പ്രത്യേകമായി പ്രതി കത്തി വാങ്ങി സൂക്ഷിച്ചിരുന്നു.
ഓഗസ്റ്റ് മൂന്നാം തിയതി സന്ധ്യയുടെ ഭർത്താവിന്റെ പേരുപറഞ്ഞാണ് അധ്യാപികയെ സ്കൂൾ വരാന്തയിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് അവരുടെ മുടിയിൽ പിടിച്ച് കഴുത്തിലും നെഞ്ചിലും 27-ലധികം തവണ ക്രൂരമായി കുത്തുകയായിരുന്നു.
ആക്രമണത്തിനിടയിൽ കത്തി വളഞ്ഞുപോയിട്ടും അമർഷം അടങ്ങാതെ പ്രതി കുത്തുന്നത് തുടർന്നതായാണ് പൊലീസ് വിശദമാക്കുന്നത്. സംഭവ സ്ഥലത്ത് വച്ച് തന്നെ അധ്യാപിക മരണപ്പെടുകയായിരുന്നു.
അധ്യാപികയോട് തോന്നിയിരുന്ന പ്രണയം നിരസിച്ചതിനെ തുടർന്നാണ് കൊലപാതകം. പ്രതിയുടെ ശല്യം സഹിക്കാനാവാതെ സന്ധ്യ തന്റെ താമസ സ്ഥലവും ജോലിയും മാറിയിരുന്നു.
ഇതിൽ പ്രകോപിതനായാണ് ക്രൂര കൃത്യം അരങ്ങേറിയത്. എന്നാൽ യുവതി മുൻപും ശല്യക്കാരനെതിരെ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും സമയത്ത് ശക്തമായ നടപടിയുണ്ടായില്ലെന്നാണ് അധ്യാപികയുടെ കുടുംബം ആരോപിക്കുന്നത്.
കൊല്ലപ്പെട്ട സന്ധ്യയ്ക്ക് ഏഴും അഞ്ചും വയസ്സുള്ള രണ്ട് മക്കളാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

