വ്യവസായ-ഗതാഗത മേഖലകളിൽ ഹരിത സാങ്കേതികവിദ്യയുടെ പ്രാധാന്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം (സിഇടി) വൈദ്യുതീകരിച്ച ഹോളിങ് വാഹനം ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിന് (ടിടിപിഎൽ) കൈമാറി. ബുധനാഴ്ച സിഇടി പ്രിൻസിപ്പലിന്റെ ചേംബറിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ.
കെ.സുരേഷ് വാഹനം ടിടിപിഎൽ ടെക്നിക്കൽ ജനറൽ മാനേജർ എം.കെ.പ്രഭാകരന് കൈമാറി. ഡോ.
എസ്.എ.ബിനൂഷ്, ഡോ. അഭിലാഷ് സൂര്യൻ, ഡോ.
ബൈജു ബഷീർ, ഷാജു ഹരി (ടിടിപിഎൽ), ജോൺസൺ പെരേര (ടിടിപിഎൽ) തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വർഷങ്ങളായി ടിടിപിഎല്ലിൽ ഉപയോഗിച്ചുവരുന്ന ഡീസൽ എൻജിൻ വ്യവസായ ഹോളിങ് വാഹനങ്ങളുടെ പ്രവർത്തനച്ചെലവും പരിപാലനച്ചെലവും ഉയർന്നതായിരുന്നു.
കൂടാതെ, കർശനമാകുന്ന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ ഇവയുടെ തുടർ ഉപയോഗം സാമ്പത്തികമായും പാരിസ്ഥിതികമായും കനത്ത വെല്ലുവിളിയായി മാറിയിരുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് നിലവിലുള്ള വാഹനങ്ങളെ ചെലവുകുറഞ്ഞ രീതിയിൽ വൈദ്യുതീകരിക്കുന്ന (Electric Powertrain Retrofit) നൂതന സാങ്കേതികവിദ്യ സിഇടി യാഥാർത്ഥ്യമാക്കിയത്.
ഈ നവീന മാതൃകയിലൂടെ വാഹനങ്ങളുടെ സേവന കാലാവധി ദീർഘിപ്പിക്കാനും, പ്രവർത്തനച്ചെലവ് ഗണ്യമായി വെട്ടിക്കുറയ്ക്കാനും, കാർബൺ പുറന്തള്ളൽ പൂർണ്ണമായും നിയന്ത്രിക്കാനും സാധിക്കും. സിഇടി മെക്കാനിക്കൽ എൻജിനീയറിങ് വകുപ്പ് അസിസ്റ്റന്റ് പ്രഫസർ ഡോ.
എസ്.ആർ. സുരേഷ് ലാലിന്റെ ഔദ്യോഗിക മാർഗനിർദേശപ്രകാരം, എംടെക് റിന്യൂവബിൾ എനർജി വിദ്യാർഥി ഡേവിഡ് സിസിൻ ഇറാനിയോസ് തന്റെ അവസാന വർഷ പ്രോജക്ടിന്റെ ഭാഗമായാണ് ഈ ഉദ്യമം വിജയകരമായി പൂർത്തിയാക്കിയത്.
അക്കാദമിക തലത്തിലുള്ള ഗവേഷണങ്ങളെ വ്യവസായ മേഖലയുടെ യഥാർത്ഥ ആവശ്യങ്ങളുമായി വിജയകരമായി സംയോജിപ്പിക്കുന്ന മികച്ച മാതൃകയാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്. പദ്ധതിയുടെ തുടക്കം മുതൽ തന്നെ സിഇടി പ്രിൻസിപ്പൽ ഡോ.
കെ. സുരേഷ്, മെക്കാനിക്കൽ എൻജിനീയറിങ് വകുപ്പ് മേധാവികളായ ഡോ.
എ.എസ്.കാർത്തിക, ഡോ. വി.എസ്.ഉണ്ണിക്കൃഷ്ണൻ, ഇൻസ്ട്രക്ടർമാരായ പി.എസ്.ഷൈജു, ആർ.ഗണേശൻ എന്നിവർ ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

