മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ കടുത്ത ആശങ്കയും എതിർപ്പുമായി കേരളം രംഗത്ത്. തമിഴ്നാട് സർക്കാരിന്റെ ഈ നീക്കം ദേശീയ താൽപ്പര്യങ്ങൾക്ക് പോലും തികച്ചും വിരുദ്ധമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
വിഷയത്തിൽ കേരളത്തിന്റെ ശക്തമായ വിയോജിപ്പ് തമിഴ്നാട് സർക്കാരിനെ ഔദ്യോഗികമായി അറിയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തുന്നതിനായി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ അടിയന്തര യോഗം ചേർന്നിട്ടുണ്ട്.
വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും മോൻസ് ജോസഫ് അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ഒരു കാരണവശാലും കേരളം അനുവദിക്കില്ലെന്നത് സർക്കാരിന്റെ ഉറച്ച നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്ന കാര്യങ്ങൾ പോലും ഇതിനിടയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

