ബലപ്രയോഗത്തിലൂടെയും ഭീഷണിയിലൂടെയും വിദ്യാർഥികളെ നിശബ്ദരാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ബുധനാഴ്ച വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാരോടൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയത്തിന് എതിരെ രംഗത്തുവന്ന വിദ്യാർഥികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാരുടെ വീടുകളിലേക്ക് ‘ഗുണ്ടകളെ’ അയച്ചതായും സമരരംഗത്തിറങ്ങിയ വിദ്യാർഥികളെ മാപ്പ് പറയാൻ നിർബന്ധിതരാക്കിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
സംഭവത്തിൽ 15 വയസ്സുള്ള പെൺകുട്ടി പോലും ക്ഷമാപണം നടത്താൻ നിർബന്ധിതയായി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചില യുവ പ്രതിഷേധക്കാരുമായി സംസാരിച്ചുവെന്നും, എങ്ങനെയാണ് തങ്ങൾ ആക്രമിക്കപ്പെട്ടതെന്നും, തല്ലിച്ചതച്ചതെന്നും, ഭീഷണി നേരിട്ടതെന്നും അവർ വെളിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനയുടെയും “ഇന്ത്യയുടെ ആശയത്തിന്റെയും” സംരക്ഷകരായി പ്രതിഷേധക്കാരെ വിശേഷിപ്പിച്ച കോൺഗ്രസ് എംപി, വികലവും തകർന്നുകൊണ്ടിരിക്കുന്നതും ഉപയോഗശൂന്യവുമായ വിദ്യാഭ്യാസ സമ്പ്രദായത്തെ ചോദ്യം ചെയ്തതിലൂടെ അവർ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ആവർത്തിച്ചു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

