തിരുവനന്തപുരം തൃക്കണ്ണാപുരം ആറാമട കരിത്തല വിളാകം റോഡ് റേഡിയോ പാർക്ക് ജംക്ഷനിൽ എൽ.സുശീല എന്ന അൻപത്തിയാറുകാരി കടുത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ജീവിതത്തിൽ ഒന്നിനു പിറകെ ഒന്നായി എത്തിയ പ്രതിസന്ധികൾ ഈ കുടുംബത്തെ തകർത്തെറിഞ്ഞിരിക്കുകയാണ്. ഏഴ് വർഷം മുൻപ് ഭർത്താവ് മരണപ്പെട്ടതോടെ സുശീലയും ഏകമകനും മാത്രമായി ഒരിടത്തേക്ക് ചുരുങ്ങി.
ഇതിനിടെ മകന് ബുദ്ധിമാന്ദ്യവും ഓട്ടിസവും ബാധിച്ചത് കുടുംബത്തിന് ഇരട്ടപ്രഹരമായി മാറി. ലൈഫ് പദ്ധതിയിലൂടെ ലഭിച്ച ചെറിയൊരു വീട്ടിലാണ് സുശീലയും മുപ്പത് വയസ്സുകാരനായ മകനും ഇപ്പോൾ താമസിക്കുന്നത്.
മകന് ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ പോലും പരസഹായം ആവശ്യമാണ്. പറയത്തക്ക ബന്ധുക്കൾ ആരുംതന്നെ കൂപ്പില്ലാത്തതിനാൽ നാട്ടുകാരുടെ കാരുണ്യത്തിലാണ് ഇവർ കഴിയുന്നത്.
ഇതിനിടയിലാണ് സുശീലയെ തേടി ഗുരുതരമായ രോഗാവസ്ഥയെത്തിയത്. ഒരു വർഷം മുൻപ് സുശീലയുടെ ഒരു വൃക്കയിൽ കാൻസർ ബാധ സ്ഥിരീകരിക്കുകയും തുടർന്ന് ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ രോഗം വിട്ടുമാറാതെ പിന്നീട് ഗർഭപാത്രത്തിലേക്കും തലച്ചോറിലേക്കും കൂടി കാൻസർ പടരുകയായിരുന്നു. നിലവിൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർസിസി) ചികിത്സയിലാണ് അവർ.
ഭീമമായ ചികിത്സാ ചെലവുകൾക്ക് പുറമെ, അവശനായ മകനെയും രോഗിയായ തന്നെയെയും നോക്കുന്നതിനായി ശമ്പളം നൽകി ഒരു കൂട്ടിരിപ്പുകാരനെ നിർത്തേണ്ട ഗതികേടിലാണ് സുശീല.
സ്വന്തം ചികിത്സയ്ക്കും മകന്റെ സംരക്ഷണത്തിനുമായി സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് ഈ അമ്മ. സഹായിക്കാൻ താൽപ്പര്യമുള്ളവർക്കായി എസ്ബിഐ പൂജപ്പുര ശാഖയിൽ സുശീലയുടെ പേരിൽ സിംഗിൾ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

