ബെംഗളൂരുവിൽ സുഹൃത്തിനെ സന്ദർശിക്കാൻ പോയ യുവാവിനെ ആറംഗ സംഘം ഫ്ലാറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങൾ പകർത്തിയതായി പരാതി. ബന്ദിയാക്കിയ യുവാവിനെ മോചിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ നഗ്നചിത്രങ്ങൾ ബന്ധുക്കളുടെ മൊബൈൽ ഫോണിലേക്ക് അയച്ച ശേഷം സംഘം 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
തടങ്കലിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇരയായ യുവാവ് പിന്നീട് നേരിട്ട് പൊലീസിൽ ഹാജരായി പരാതി നൽകി.
കോഴിക്കോട് സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ 21 കാരനാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ചേവായൂർ പൊലീസ് ഇന്നലെ ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒരു യുവതി ഉൾപ്പെടെയുള്ള ആറംഗ പ്രതിസംഘത്തിനായി വ്യാപകമായ തിരച്ചിലാണ് ഇപ്പോൾ പൊലീസ് നടത്തിവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

