ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നു. ബംഗ്ലാദേശിലെ കലാപാനന്തരം ഇന്ത്യയിൽ അഭയം പ്രാപിച്ച ഹസീന, ഇന്ന് വൈകീട്ട് 6 മണിക്ക് ദില്ലി ഫോറിൻ കറസ്പോണ്ടൻസ് ക്ലബിലെ മാർക്ക് ടുള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ‘ഷെയ്ക്ക് ഹസീനാസ് ഹോം കമിംഗ്’ എന്ന പരിപാടിയിലൂടെയാണ് പൊതുവേദിയിൽ എത്തുന്നത്.
ഇന്നത്തെ ഈ പരിപാടി ഒരു വാർത്താ സമ്മേളനമായി മാറുമെന്നാണ് അവാമി ലീഗ് പ്രതികരിച്ചിട്ടുള്ളത്. കൂടാതെ, തങ്ങളുടെ സുപ്രധാനമായ രാഷ്ട്രീയ പദ്ധതികളും അവർ ഈ വേദിയിൽ പ്രഖ്യാപിക്കുമെന്ന് അവാമി ലീഗ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഈ പരിപാടിയുമായി തങ്ങൾക്ക് യാതൊരുവിധ ബന്ധവുമില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയതിന് ശേഷമുള്ള ഷെയ്ക്ക് ഹസീനയുടെ ആദ്യ വാർത്താ സമ്മേളനമാണിത്.
കൃത്യം രണ്ടാം വർഷം അതേ ദിനത്തിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്ന മുൻ പ്രധാനമന്ത്രി, ബംഗ്ലാദേശിലേക്കുള്ള തന്റെ മടങ്ങിപ്പോക്ക് സംബന്ധിച്ച് എന്തെങ്കിലും പ്രഖ്യാപനം നടത്തുമോ എന്ന ആകാംക്ഷയിലാണ് ഏവരും. ബംഗ്ലാദേശ് കലാപത്തിന് പിന്നാലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഷെയ്ക്ക് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
ഹസീനയെ വിട്ടുകിട്ടണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തിൽ ഇന്ത്യ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ തുടരുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
അതേസമയം, ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും എല്ലാ നിയമനടപടികളെയും നേരിടുമെന്നുമാണ് ഹസീനയുടെ പക്ഷം. അടുത്തിടെ ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അവർ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഷെയ്ക്ക് ഹസീനയുടെ ഇന്നത്തെ മാധ്യമക്കൂട്ടായ്മ ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് ബംഗ്ലാദേശിന്റെ മുന്നറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

