പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലും കഴിഞ്ഞ ആറ് വർഷത്തിനിടെ മുപ്പതിലധികം ലഷ്കറെ തൊയ്ബ ഭീകരർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഭീകര സംഘടനയുടെ മുതിർന്ന കമാൻഡർ റിസ്വാൻ ഹനീഫ് വെളിപ്പെടുത്തി. സംഘടനയുടെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ട് തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങൾ ഭീകരവാദികളുടെ ഇടയിൽ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
പാകിസ്താനിലെ പ്രധാന നഗരങ്ങളായ പെഷവാർ, കറാച്ചി, റാവൽപിണ്ടി എന്നിവടങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവൽക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്കർ ഭീകരർ തുടർച്ചയായി ലക്ഷ്യമിടപ്പെട്ടത്. ഇത്തരം കൊലപാതകങ്ങളിലൂടെ തങ്ങളുടെ ആളുകൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വിഡിയോയിൽ പറയുന്നു.
കൊല്ലപ്പെട്ടവരിൽ 2006-ലെ ആർഎസ്എസ് ആസ്ഥാനം ആക്രമിച്ച കേസിലെ പ്രതി അബു സൈഫുള്ള എന്ന റസാവുള്ള നിസമാനി ഉൾപ്പെടെയുള്ള പ്രമുഖർ ഉൾപ്പെടുന്നുവെന്നത് പാക് കേന്ദ്രീകൃത ഭീകര സംഘടനകൾക്ക് ഏറ്റിരിക്കുന്ന വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

