ചങ്ങനാശേരി: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതിനെ തുടർന്ന് ആലപ്പുഴ – ചങ്ങനാശേരി റോഡിൽ (എസി റോഡ്) വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. എസി കനാൽ കരകവിഞ്ഞൊഴുകിയതാണ് റോഡിൽ വെള്ളം കയറാൻ കാരണം.
മനയ്ക്കച്ചിറ, പൂവം, പാറയ്ക്കൽ കലുങ്ക്, കിടങ്ങറ തുടങ്ങിയ ഭാഗങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. വെള്ളക്കെട്ടിൽ കുടുങ്ങി നിന്നുപോയ കാറുകളും ഇരുചക്രവാഹനങ്ങളും യാത്രികർ തള്ളിമാറ്റേണ്ടി വന്നു.
2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വെള്ളം കയറാത്ത രീതിയിലാണ് എസി റോഡ് നവീകരിച്ചതെന്നായിരുന്നു ഇടത് സർക്കാരിന്റെ അവകാശവാദം. ഏകദേശം 800 കോടി രൂപ വകയിരുത്തി 24 കിലോമീറ്റർ പാതയാണ് നിർമ്മിച്ചത്.
ഒരു കിലോമീറ്ററിനു ശരാശരി 30 കോടി രൂപ മുടക്കി നിർമിച്ച പാതയാണു ഇപ്പോൾ വെള്ളത്തിലായത്. 2018, 2019 വർഷങ്ങളിലെ പ്രളയത്തിൽ റോഡിനു ബലക്ഷയമുണ്ടായിരുന്നു.
പ്രളയകാലത്തു കുട്ടനാട്ടിലേക്കു ഗതാഗതം അസാധ്യമായത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു എസി റോഡ് നവീകരണം നടപ്പിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

