രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥ മോശമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇതിന്റെ ഭാഗമായി മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്, ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ജമ്മു കശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശം ബാധകമാക്കിയിട്ടുള്ളത്.
അതേസമയം, പ്രളയം രൂക്ഷമായി തുടരുന്ന അസമിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് ഇതുവരെ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 87 ആയി ഉയർന്നു.
ഏഴ് ജില്ലകളിലായി ഏകദേശം 1.28 ലക്ഷം ജനങ്ങളെയാണ് നിലവിലെ ദുരന്തം ബാധിച്ചിട്ടുള്ളത്. പ്രളയബാധിത മേഖലകളിൽ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

