ശബരിമലയിലെ മില്‍മ നെയ്യുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ പ്രഥമദൃഷ്ട്യാ ഗുരുതരമായ വീഴ്ചകളുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതി ദേവസ്വം ബെഞ്ച്.
വിഷയത്തില്‍ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി, ഇതിനായി വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്കി. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതിയുടെ പ്രധാന ഉത്തരവ്.
തുടര്‍ന്ന് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതിയുടെ അനുമതിയോടെ മാത്രം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. സ്പെഷ്യല്‍ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഈ കര്‍ശന ഇടപെടല്‍.
അതേസമയം, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതീവ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്ന് ദേവസ്വം മന്ത്രി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉന്നതതല ഏജന്‍സിയെക്കൊണ്ട് അന്വേഷണം കര്‍ശനമായി നടത്തണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

