സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായതോടെ ജനജീവിതം ദുസ്സഹമായി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് ഔദ്യോഗിക പ്രവചനം. വരുന്ന മാസം ഏഴാം തീയതി വരെ മഴ സമാനമായ രീതിയിൽ തുടരുമെന്നാണ് വിലയിരുത്തൽ.
എങ്കിലും, ഓഗസ്റ്റ് അഞ്ച് ആകുമ്പോഴേക്കും മഴയുടെ ശക്തിയിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി നാളെ പത്ത് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ വീണ്ടും ശക്തി പ്രാപിച്ചതോടുകൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പല ജനവാസ മേഖലകളിലും വെള്ളക്കെട്ട് രൂപപ്പെടുകയും തുടർച്ചയായി മണ്ണിടിച്ചിലുകൾ ഉണ്ടാകുകയും ചെയ്യുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയും സമീപ പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായി. കൂടാതെ, റാന്നിയിലെ ജനവാസ മേഖലകളിലേക്ക് വീണ്ടും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.
ദുരിതബാധിത പ്രദേശങ്ങളിൽ ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

