തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കായി പുതിയ ഓഫിസ് നിർമിക്കുന്നതിനായി 11 കോടി രൂപ അനുവദിച്ചുകൊണ്ട് ഉത്തരവായി. കഴിഞ്ഞ അരനൂറ്റാണ്ടായി സെന്റ് ജോർജ് കോട്ടയിൽ പ്രവർത്തിച്ചുപോന്നിരുന്ന ഓഫിസാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നത്.
സെക്രട്ടേറിയറ്റ് വളപ്പിൽ സ്ഥിതി ചെയ്യുന്ന നാമക്കൽ കവിജ്ഞർ മാളികയുടെ 10-ാം നിലയിലാണ് പുതിയ ഓഫിസിനായുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്. മുഖ്യമന്ത്രിയുടെ കാര്യാലയത്തിന് പുറമേ പ്രൈവറ്റ് സെക്രട്ടറിമാരുടെ ഓഫിസുകൾ, ഉന്നതതല യോഗങ്ങൾക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാൾ എന്നിവയും ഇവിടെ ഒരുക്കും.
പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ അടുത്ത 3 മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഈ പദ്ധതിയുടെ ഭാഗമായി മറ്റ് മന്ത്രിമാരുടെ ഓഫിസുകളും ഘട്ടംഘട്ടമായി നവീകരിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

