ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുന്നതിനിടയില്‍ പപ്പു യാദവ് എംപിക്ക് നേരെ ചെരുപ്പേറുണ്ടായി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ സുമിത് എന്ന വ്യക്തിയാണ് പത്രസമ്മേളനത്തിനിടയില്‍ ഈ ആക്രമണം അഴിച്ചുവിട്ടത്.
സംഭവസ്ഥലത്ത് വെച്ചുതന്നെ പപ്പു യാദവും അദ്ദേഹത്തിന്റെ അനുയായികളും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി ഡല്‍ഹി പോലീസിന് കൈമാറുകയായിരുന്നു. പരിശോധനയിൽ പ്രതിയുടെ പക്കൽ നിന്നും ഒരു കത്തിയെും കണ്ടെത്തിയിട്ടുണ്ട്.
വധശ്രമമാണ് തനിക്കെതിരെ നടന്നതെന്നും ആര് ഭയപ്പെടുത്തിയാലും അയോധ്യ രാമക്ഷേത്രത്തിലെ കൊള്ളയെ കുറിച്ച് തുറന്നു സംസാരിക്കുമെന്നും പപ്പു യാദവ് വ്യക്തമാക്കി. നേരത്തെ പാർലമെന്റ് വളപ്പിൽ സന്യാസി വേഷം ധരിച്ച് പപ്പു യാദവ് നടത്തിയ പ്രതിഷേധം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
മുൻകൂട്ടി പരാതി നൽകിയിട്ടും ഡൽഹി പോലീസ് മതിയായ സുരക്ഷ നൽകിയില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

