വയറിന് അസ്വസ്ഥതകൾ അനുഭവപ്പെടുന്നത് പലപ്പോഴും സ്വാഭാവികമായ കാര്യമായി നാം തള്ളിക്കളയാറുണ്ട്. എന്നാൽ ഭക്ഷണത്തിന് ശേഷം സ്ഥിരമായി വയറ് വീർത്തുവരുന്നതും ഓക്കാനം ഉണ്ടാവുന്നതും അസിഡിറ്റി പ്രശ്നങ്ങളും പലപ്പോഴും ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാകാം.
ഇത്തരം ആരോഗ്യ മുന്നറിയിപ്പുകൾ ഒരിക്കലും അവഗണിക്കരുത്. വളരെ ചെറിയ അളവിൽ ഭക്ഷണം കഴിച്ചതിന് ശേഷം പോലും വയറ് നിറഞ്ഞതായി അനുഭവപ്പെടുന്നത് ഈ രോഗാവസ്ഥയുടെ സൂചനയാകാം.
സ്ഥിരമായി ഈ പ്രശ്നം ആവർത്തിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതുണ്ട്. അതുപോലെ, വയറിന്റെ വലത് ഭാഗത്ത് അല്പം മുകളിലായി വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ നൽകണം.
ഇത് ഫാറ്റി ലിവറിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. ഈ വേദന സ്ഥിരമായി അനുഭവപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടേണ്ടതാണ്.
സാധാരണ ദഹന പ്രശ്നങ്ങൾ ഉള്ളപ്പോഴും വയറ് വീർത്തു വരാറുണ്ടെങ്കിലും, സ്ഥിരമായി ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുന്നത് നിസ്സാരമായി കാണരുത്. ഇത് ലിവർ സംബന്ധമായ പ്രശ്നങ്ങളുടെ ഭാഗമാകാം.
ഇടയ്ക്കിടെ ഛർദി ഇല്ലാതെ ഓക്കാനം അനുഭവപ്പെടുന്നതും ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളിൽ പെടുന്നു. ഇത്തരം ലക്ഷണങ്ങൾ നിരന്തരമായി ശ്രദ്ധയിൽപ്പെട്ടാൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
വയറിന്റെ വിവിധ അസ്വസ്ഥതകൾക്കൊപ്പം വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുന്നതും ഫാറ്റി ലിവറിന്റെ മറ്റൊരു ലക്ഷണമാണ്. അതിനാൽ ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

