കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരുന്ന കൊലക്കേസ് പ്രതിക്ക് കുട്ടികളുടെ സംഘടനയായ ബാലസംഘത്തിൽ ഭാരവാഹിത്വം നൽകി. കണ്ണൂർ പയ്യന്നൂർ വെള്ളൂർ വെസ്റ്റ് വില്ലേജ് ബാലസംഘം കൺവീനറായാണ് ടി സി വി നന്ദകുമാറിന് പുതിയ ചുമതല നൽകിയിരിക്കുന്നത്.
ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ടിസിവി നന്ദകുമാർ. പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ കോടതി ഇയാളെ 20 വർഷത്തേക്കാണ് ശിക്ഷിച്ചത്.
നിലവിൽ ജയിലിൽ കഴിയവെയാണ് സംഘടനയുടെ പ്രധാന പദവി ഇയാളെ തേടിയെത്തിയിരിക്കുന്നത്. നേരത്തെ, രണ്ട് മാസം മുൻപ് നടന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനത്തിൽ നന്ദകുമാറിനെ ട്രഷററായി തിരഞ്ഞെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ ബാലസംഘത്തിന്റെ കൺവീനർ ചുമതലയും നൽകിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

