തിരുവനന്തപുരം: കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ ചിത്രക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. വിവി രാജേഷ് മേയർക്കാണ് സുഗതൻ വിയ്യൂർ ജയിൽ സൂപ്രണ്ടുവഴി കത്ത് നൽകിയത്.
കാപ്പാ പ്രതി കത്ത് നൽകിയ വിവരം സൂപ്രണ്ട് ആഭ്യന്തര സെക്രട്ടറിയെ ഔദ്യോഗികമായി അറിയിക്കുകയുണ്ടായി. തുടർന്ന് 13-ാം തീയതി ഈ കത്ത് ആഭ്യന്തരവകുപ്പ് തദ്ദേശവകുപ്പിലേക്ക് കൈമാറി.
എന്നാൽ തദ്ദേശ വകുപ്പിലെ അസിസ്റ്റൻ്റ് ഈ കത്തിൽ പ്രത്യേക വകുപ്പ് നടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് അണ്ടർ സെക്രട്ടറി വഴി ഫയൽ പരിശോധിച്ച സെക്രട്ടറി ഷാനവാസ് ഫയൽ കണ്ടു.
സെക്രട്ടറിയും മന്ത്രിയും ഇതിനുള്ള അനുമതി കർശനമായി നിഷേധിക്കുകയും ചെയ്തു. എന്നാൽ ഈ ഉത്തരവുകൾ മറികടന്നുകൊണ്ട് കെഎഎസ് ഉദ്യോഗസ്ഥയായ ഡോ ചിത്ര അരുണിമ അപേക്ഷ വോട്ടിനിടാൻ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.
20-ാം തീയതി ലഭിച്ച ഈ കുറിപ്പ് അതേപടി പകർത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി മേയർക്ക് കത്ത് നൽകുകയാണുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

