മലയാളികൾക്ക് ഏറെ പരിചിതനായ യുവപ്രതിഭയും അന്തരിച്ച പ്രശസ്ത കലാകാരൻ കൊല്ലം സുധിയുടെ മൂത്ത മകനുമായ രാഹുൽ ദാസ് (കിച്ചു) തന്റെ ജീവിതത്തിലെ പുതിയൊരു ചുവടുവെപ്പിലേക്ക് കടന്നിരിക്കുന്നു. അച്ഛന്റെ വിയോഗത്തിന് ശേഷം അച്ഛന്റെ വീട്ടിൽ താമസമാക്കി പഠനവും കാര്യങ്ങളുമായി മുന്നോട്ട് പോകുന്ന കിച്ചു, സ്വന്തമായി ഒരു യുട്യൂബ് ചാനലും നടത്തിവരുന്നുണ്ട്.
ഇതിനിടയിലാണ് തന്റേതായ ഒരു ബിസിനസ് സംരംഭം ആരംഭിക്കുകയെന്ന വലിയ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ‘loopzy by kichu’ എന്ന പേരിൽ ഓൺലൈൻ ക്ലോത്തിംഗ് ബ്രാൻഡാണ് കിച്ചു ആരംഭിച്ചിരിക്കുന്നത്.
ഈ സംരംഭത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ചിംഗ് കർമ്മം കൊല്ലം കളക്ടർ ആനി ജൂല തോമസ് നിർവഹിച്ചു. ചടങ്ങിൽ കിച്ചുവിന് ആവശ്യമായ പിന്തുണയും ആശംസകളും കളക്ടർ നേർന്നു.
തന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു കിച്ചു വെബ്സൈറ്റ് ലോഞ്ചിനായി ചടങ്ങിനെത്തിയത്. “ഈ പ്രായത്തിൽ അവൻ ഒരു ബിസിനസ് തുടങ്ങി.
എല്ലാവരും ഒന്ന് സഹകരിച്ച് ബ്രാൻഡ് ഒന്ന് വിജയിപ്പിക്കണം. അവൻ രക്ഷപ്പെടട്ടെ.
നമ്മളൊക്കെ കൂടെയുണ്ട്”, എന്നാണ് കിച്ചുവിന്റെ വല്യച്ഛൻ പ്രതികരിച്ചത്. തന്റെ പുതിയ തുടക്കത്തിൽ വളരെയധികം സന്തോഷമുണ്ടെന്നാണ് കിച്ചു വ്യക്തമാക്കിയത്.
കിച്ചുവിന്റെ ഈ പുതിയ സംരംഭത്തെ പ്രശംസിച്ചും പിന്തുണച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും രംഗത്ത് എത്തിയിരിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ ജീവിതത്തിൽ വലിയ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുന്ന കിച്ചുവിന് ആശംസകളുമായി നിരവധി ആരാധകരും എത്തിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

