വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ ഉത്തരവിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ജില്ലയിലെ വൈത്തിരി, ലക്കിടി മേഖലകളിൽ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്.
സുരക്ഷ മുൻനിർത്തി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്കും തിരിച്ചുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ചുരത്തിലൂടെയുള്ള ഗതാഗതത്തിൽ കർശന നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
അത്യാവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും നിലവിൽ ചുരത്തിലൂടെ അനുമതി നൽകുക. ഇതിന്റെ ഭാഗമായി ഭാരവാഹനങ്ങളുടെ ഗതാഗതത്തിനും വിനോദസഞ്ചാരികളുടെ യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാർ പരമാവധി സഹകരിക്കണമെന്നും അതീവ ജാഗ്രത തുടരണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

