പത്തനംതിട്ട ജില്ലയിൽ തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ നദികൾ കരകവിഞ്ഞൊഴുകുകയും ജനവാസ മേഖലകളിലേക്ക് വെള്ളം ഇരച്ചുകയറുകയും ചെയ്തു. ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം പത്തനംതിട്ട
ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട
അത്യാഹിത വിവരങ്ങൾ അറിയിക്കുന്നതിനും ഏത് അടിയന്തര സാഹചര്യത്തിലും പൊതുജനങ്ങൾക്ക് സഹായം അഭ്യർത്ഥിക്കുന്നതിനുമായി പുതിയ സംവിധാനം ഉപയോഗപ്പെടുത്താം. ഇതിനായി 9497960963, 9497908045 എന്നീ മൊബൈൽ നമ്പറുകളിലും 0468 2222600 എന്ന ലാൻഡ്ലൈൻ നമ്പറിലും ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി ചേർന്ന് ആവശ്യമായ അടിയന്തര സഹായങ്ങൾ ഉടൻ തന്നെ ലഭ്യമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

