മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ ലേഖനങ്ങളുമായി ബന്ധപ്പെട്ട
വിവാദത്തിൽ കർശന നടപടിയുമായി നേതൃത്വം. കെ.ആർ.
അജയൻ രാജിവെക്കുകയോ അല്ലെങ്കിൽ അവധിയിൽ പ്രവേശിക്കുകയോ ചെയ്യണമെന്നാണ് ചീഫ് എഡിറ്റർ നിർദേശം നൽകിയിരിക്കുന്നത്. വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ തന്നെ ഇദ്ദേഹത്തെ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്തുനിന്നും ഒഴിവാക്കിയിരുന്നു.
എന്നാൽ, ഈ വിഷയത്തിൽ ഇതുവരെ തനിക്ക് ഔദ്യോഗികമായി രേഖാമൂലം യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് കെ.ആർ. അജയൻ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, ഈ സംഭവവികാസങ്ങളിൽ പ്രതികരിക്കാൻ ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ തയ്യാറായില്ല. വി.എസ്.
അച്യുതാനന്ദന്റെ അനുസ്മരണ ലേഖനങ്ങൾ ഉൾപ്പെടുത്തിയ വാരാന്തപ്പതിപ്പിന്റെ അവസാന പേജിൽ ‘കള്ളൻ വിജയൻ’ എന്ന പേരിൽ വന്ന ഉള്ളടക്കമാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

