പ്രമുഖ ജ്വല്ലറി ശൃംഖലയായ കല്യാൺ ജ്വല്ലേഴ്സ് തമിഴ്നാട്ടിൽ പുതിയൊരു റീട്ടെയിൽ ബ്രാൻഡിന് കൂടി തിരികൊളുത്തുന്നു. ‘അക്ഷയ തങ്ക മാളിഗൈ’ അഥവാ എടിഎം എന്നാണ് പുതിയ ബ്രാൻഡിന്റെ പേര്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം ഉപഭോഗം ചെയ്യുന്ന തമിഴ്നാട്ടിലെ ശക്തമായ പ്രാദേശിക വിപണി ലക്ഷ്യമിട്ടാണ് ഈ പുതിയ ചുവടുവെപ്പ്. അവിടുത്തെ ഉപഭോക്താക്കളുടെ അഭിരുചിക്കിണങ്ങിയ ആകർഷകമായ രൂപകൽപനയിലുള്ള ആഭരണങ്ങൾ ഈ പുതിയ ബ്രൂപ്പിലൂടെ ലഭ്യമാക്കും.
കല്യാൺ ജ്വല്ലേഴ്സിൽ നിന്നുള്ള മൂന്നാമത്തെ ബ്രാൻഡ് ആണ് ‘അക്ഷയ തങ്ക മാളിഗൈ’ (എടിഎം). നിലവിൽ കല്യാൺ ജ്വല്ലേഴ്സ്, ഡിജിറ്റൽ ബ്രാൻഡായ കാൻഡിയർ എന്നിവയാണ് കമ്പനിക്കുള്ളത്.
‘കെജെജി ബ്രാൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സമ്പൂർണ ഉടമസ്ഥതയിലുള്ള ബ്രാൻഡ് അവതരിപ്പിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കല്യാൺ ജ്വല്ലേഴ്സ് വ്യക്തമാക്കിയിരുന്നു. ചെന്നൈ ടി.നഗറിലെ പനഗൽ പാർക്കിലാണ് ആദ്യ ‘എടിഎം’ ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്.
25,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ വിശാലമായ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ തുടർച്ചയായി അടുത്ത 6 മാസത്തിനകം സംസ്ഥാനത്ത് 4 ഷോറൂമുകൾ കൂടി തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നടപ്പുവർഷം ‘എടിഎം’ പദ്ധതിക്കായി 330 കോടി രൂപയാണ് കല്യാൺ നിക്ഷേപിക്കുന്നത്. പ്രശസ്ത തമിഴ് ചലച്ചിത്രതാരം ശിവകാർത്തികേയാൻ ആണ് ഈ പുതിയ ബ്രാൻഡിന്റെ അംബാസഡർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

