പുതുയുഗ യാത്രയിൽ ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.
തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വൽപനക്കാർക്കും ഓണം ഉത്സവ ബത്തയായി 8500 രൂപയും പെൻഷൻകാർക്ക് 3750 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മുൻ വർഷത്തേക്കാൾ 1000 രൂപ വീതമാണ് ഏജന്റുമാർക്കും വൽപനക്കാർക്കും പെൻഷൻകാർക്കും ഇത്തവണ വർധിപ്പിച്ച് നൽകിയിട്ടുള്ളത്.
ഇതിനായി ആകെ 26,47,11,250 രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഏജന്റുമാർക്കും പെൻഷൻകാർക്കും ഒരേ പോലെ തുക വർധിപ്പിച്ച് നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.
ലോട്ടറി ക്ഷേമനിധി ബോർഡിലെ 26,980 സജീവ അംഗങ്ങൾക്കും 9,345 പെൻഷൻകാർക്കും ഈ സാമ്പത്തിക ആനുകൂല്യം ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

