മുംബൈ നഗരത്തിൽ പുതിയ വിവാദം. മാസങ്ങൾക്ക് മുൻപ് വാങ്ങിയ 20 ലക്ഷം രൂപവീതം വിലവരുന്ന എസ്യുവി വാഹനങ്ങളിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്നും തങ്ങൾക്ക് യാത്രാസുഖം പോരെെന്നും കാണിച്ച് ബിഎംസി കൗൺസിലർമാർ രംഗത്ത്.
ഡപ്യൂട്ടി മേയർ, പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെടെയുള്ള കൗൺസിലർമാർക്കും പ്രധാന ഉദ്യോഗസ്ഥർക്കും വേണ്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് 13 പുത്തൻ എസ്യുവികൾ വാങ്ങിയത്. ഇതിനായി 2 കോടിയിലധികം രൂപയാണ് അന്ന് ചെലവിട്ടത്.
എന്നാൽ നിലവിൽ മേയർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇന്നോവ ക്രിസ്റ്റ കാറുകളാണ് ഉപയോഗിക്കുന്നത്. തങ്ങൾക്ക് അനുവദിച്ചിട്ടുള്ള വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കടുത്ത നടുവേദന അനുഭവപ്പെടുന്നു എന്നാണ് കൗൺസിലർമാരുടെ പ്രധാന പരാതി.
ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വാഹനങ്ങൾ മാറ്റാൻ ഇപ്പോൾ തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആറ് പുതിയ ഇന്നോവ കാറുകൾ കൂടി വാങ്ങാനാണ് പുതിയ തീരുമാനം.
ഡപ്യൂട്ടി മേയർ, പ്രതിപക്ഷ നേതാവ്, ആരോഗ്യ കമ്മിറ്റി ചെയർമാൻ, വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവർക്കും പ്രധാന ഉദ്യോഗസ്ഥർക്കുമായിട്ടാണ് ഈ ഇന്നോവ കാറുകൾ വാങ്ങുന്നത്. എന്നാൽ വെറും ആറ് മാസത്തിനുള്ളിൽ വീണ്ടും പുത്തൻ വാഹനങ്ങൾ വാങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം അടക്കമുള്ളവർ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
പൊതുഖജനാവ് ഉപയോഗിച്ച് കോർപറേഷനെ കൊള്ളയടിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

