കരളിൽ അർബുദ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവ് അടിയന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് പോങ്ങുംമൂട് ‘നികുഞ്ജം’ വീടിൽ എം.എസ്.അജീഷ് (36) ആണ് ചികിത്സാ സഹായം അഭ്യർത്ഥിക്കുന്നത്.
ഒന്നര വർഷം മുൻപാണ് അജീഷിന് രോഗബാധ സ്ഥിരീകരിച്ചത്. രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണമെന്നാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദ്ദേശം.
ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന അജീഷിന് രോഗാവസ്ഥയെ തുടർന്ന് നിലവിൽ ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഭാര്യയും ഒരു മകളും അടങ്ങുന്ന കുടുംബം നിലവിൽ വാടകവീട്ടിലാണ് താമസിക്കുന്നത്.
ഉയർന്ന ചെലവുള്ള ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാകാതെ ദുരിതത്തിലാണിപ്പോൾ ഈ കുടുംബം. അജീഷിന്റെ ജീവൻ രക്ഷാ ശസ്ത്രക്രിയയ്ക്കായി ഫെഡറൽ ബാങ്കിന്റെ ശ്രീകാര്യം ശാഖയിൽ പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

