മലയാളത്തിലും ഇതര ഭാഷകളിലും സജീവമായ പ്രമുഖ നടി റെബ മോണിക്ക ജോൺും ജോമോൻ ജോസഫ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നു. ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’, ‘ഫോറൻസിക്’ തുടങ്ങിയ ചിത്രങ്ങളിലൂടെയും തമിഴിൽ വിജയ് നായകനായ ‘ബിഗിൽ’ ഉൾപ്പെടെയുള്ള സിനിമകളിലൂടെയും ശ്രദ്ധേയയായ നടിയാണ് റെബ.
ഒരു ടെലിവിഷൻ ഷോയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. 2022 ലായിരുന്നു റെബയുടെയും ജോമോന്റെയും വിവാഹം.
തങ്ങൾ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണെന്ന് ഇരുവരും നേരത്തെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ജൂലൈ 22-ാം തീയതിയാണ് ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചത്.
പുതിയ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരികയായിരുന്നതിനാലാണ് സന്തോഷവാർത്ത അറിയിക്കാൻ വൈകിയതെന്ന് റെബ ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി. കുഞ്ഞിന്റെ പേര് കിയാര ജോസഫ് എന്നും ദമ്പതികൾ വെളിപ്പെടുത്തിയിട്ടുണ്ട്.
തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ: “ഹലോ വേൾഡ്, ഇതാ ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്…. കിയാര ജോസഫ്… ഞങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചമായി കടന്നുവന്ന ഞങ്ങളുടെ കുഞ്ഞ്… കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജീവിതത്തിലെ ഈ പുതിയ ഘട്ടത്തെ മനസിലാക്കിയും, ഞങ്ങളുടെ ഈ കുഞ്ഞുമാലാഖയെ അടുത്തറിഞ്ഞും, ഓരോ നിമിഷവും ആസ്വദിച്ചുമാണ് ഞങ്ങൾ കഴിഞ്ഞത്.
ഒരു ജീവനെ സ്വന്തം ശരീരത്തിനുള്ളിൽ വളർത്തിയെടുക്കാൻ ഒരു സ്ത്രീയുടെ ശരീരത്തിന് കഴിയുന്നു എന്നത് ശരിക്കും ഒരു അത്ഭുതം തന്നെയാണ്. കഴിഞ്ഞ ഒൻപതു മാസവും അവൾ എനിക്ക് സമ്മാനിച്ചത് സ്നേഹവും കരുതലും മാത്രമാണ്.
ഇപ്പോൾ അവൾ ഞങ്ങളുടെ കൈകളിലെത്തി. ഇനി ഞങ്ങളുടെ കണ്ണുകളിലൂടെ ഈ ലോകം അവൾക്ക് കാണിച്ചുകൊടുക്കാനും, ഞങ്ങൾ മൂന്നുപേരും ചേർന്ന് ഒരുപാട് ഓർമകൾ സൃഷ്ടിക്കാനും ഞങ്ങൾ കാത്തിരിക്കുകയാണ്.
ജീവിതത്തിന്റെ ഈ പുതിയ അധ്യായത്തിലേക്ക് കടക്കുന്ന ഞങ്ങൾ മൂന്നുപേർക്കും നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ഉണ്ടാകണം” സിനിമ-വിനോദ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും ആരാധകരുമാണ് താരദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

