അഗാധതയിലേക്കു പതിക്കുന്നതുപോലെ തോന്നിക്കുന്ന അപകടാവസ്ഥയിലാണ് കോട്ടയം നഗരത്തിലെ പ്രധാന ബൈപാസായ നാട്ടകം സിമന്റ് കവല– പാറേച്ചാൽ ബൈപാസ്. യാത്രികരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുന്ന ഈ റോഡിന്റെയും പാലത്തിന്റെയും ദുസ്ഥിതിക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്.
പ്രധാന പ്രശ്നങ്ങൾ ഇവയാണ്:
* പാറേച്ചാൽ ഭാഗത്തുള്ള പാലമാണ് യാത്രക്കാരെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത്. പാലത്തിന്റെ ഇരുവശവും സമീപന പാതയും തമ്മിൽ ഒരടിയോളം ഉയരവ്യത്യാസമാണുള്ളത്.
* വാഹനങ്ങൾ അതീവ ജാഗ്രതയോടെ കയറ്റിയില്ലെങ്കിൽ മുൻവശം ഉരയുകയും വാഹനത്തിന്റെ അടി ഇടിക്കുകയും ചെയ്യും.
* ഇരുചക്ര വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയാനുള്ള സാധ്യതയും ഇവിടെ വളരെ കൂടുതലാണ്.
* പാറേച്ചാൽ ഭാഗത്തുനിന്നു പാലത്തിലേക്കു കയറുന്ന ഭാഗത്ത് പാലത്തിലെ കോൺക്രീറ്റ് ഇളകിപ്പോയിട്ടുണ്ട്.
ഇത് അടുത്തെത്തിയാൽ മാത്രമേ യാത്രികരുടെ ശ്രദ്ധയിൽപ്പെടുകയുള്ളൂ.
* വലിയ കുഴിയിൽ ചാടാതിരിക്കാൻ പെട്ടെന്ന് വാഹനം വെട്ടിക്കുന്നതും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
* രാത്രികാലങ്ങളിൽ പാലത്തിലെ ഈ ഉയരവ്യത്യാസം പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. വഴി കൃത്യമായി അറിയാത്ത യാത്രികർ ഇവിടെ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്.
* കോട്ടയം നഗരം ഒഴിവാക്കി കുമരകം, എറണാകുളം ഭാഗത്തേക്ക് പോകുന്ന നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഈ വഴി ആശ്രയിക്കുന്നത്.
* പാലത്തിന് മുകളിലെ കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ പുറത്തേക്ക് തെളിഞ്ഞുനിൽക്കുന്ന അവസ്ഥയിലാണുള്ളത്.
ഇത്തരം കുഴികളും യാത്രികർക്ക് വലിയൊരു അപകടക്കെണിയായി മാറുകയാണ്. പാടശേഖരത്തിന് നടുവിലൂടെ നിർമിച്ച റോഡ് ക്രമാതീതമായി താഴുന്നതാണ് പാലവും സമീപന പാതയും തമ്മിലുള്ള ഉയരവ്യത്യാസത്തിന് പ്രധാന കാരണം.
ഇതിനുള്ള പരിഹാരമായി റോഡ് പാലത്തിന്റെ ഭാഗത്തേക്ക് ഉയർത്തേണ്ടതുണ്ട്. നേരത്തേ ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് ഇവിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും നിലവിൽ ആ ഭാഗവും താഴ്ന്ന നിലയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

