മുഖ്യമന്ത്രിയെന്ന നിലയിൽ നൽകിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിൽ, വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ച് പൊതുപ്രവർത്തകൻ പ്രതിപക്ഷ നേതാവിന് നിവേദനം സമർപ്പിച്ചു. പാലക്കാട് തത്തമംഗലം പുത്തൻകളം നീളിക്കാട് ചന്ദ്രൻചാമിയാണ് ഈ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
രോഗികളെ പരിചരിക്കുന്ന ഹോംനഴ്സുമാർ ഉൾപ്പെടെയുള്ള ഗാർഹികത്തൊഴിലാളികൾക്ക് പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുൻപ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന വേളയിൽ നിവേദനം നൽകിയിരുന്നു. ഈ പരാതി ഡിജിപിക്കു കൈമാറിയിട്ടുണ്ടെന്നും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ മറുപടി.
തുടർന്ന് ജില്ലാ പൊലീസ് മേധാവികളോട് ഇതുസംബന്ധിച്ച് അഭിപ്രായം തേടിയെങ്കിലും പിന്നീട് യാതൊരുവിധ നടപടികളും ഉണ്ടായില്ല. സംസ്ഥാനത്ത് ഭരണം മാറിയ സാഹചര്യത്തിലാണ്, പഴയ വാഗ്ദാനം നടപ്പിലാക്കുന്നതിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ചന്ദ്രൻചാമി വീണ്ടും പിണറായി വിജയന് നിവേദനം അയച്ചത്.
എന്നാൽ, താങ്കളുടെ പരാതി ‘മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്’ എന്ന മറുപടിയാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

