ന്യൂഡൽഹി ∙ രാജ്യത്തെ പ്രവേശന പരീക്ഷകളുടെ പരിഷ്കരണത്തിനായി കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നതതല സമിതിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രംഗത്ത്. സമിതിയിൽ ‘ഗോമൂത്ര വിദഗ്ധൻ’ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ എങ്ങനെയാണ് വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുകയെന്നും പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പാർലമെന്റിൽ ചോദിച്ചു.
സമിതി അംഗമായ ഐഐടി മദ്രാസ് ഡയറക്ടർ വി.കാമകോടിയെ ലക്ഷ്യമിട്ടായിരുന്നു പ്രിയങ്കയുടെ വിമർശനം. എന്നാൽ പ്രിയങ്കയുടെ പരാമർശത്തിനെതിരെ അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ള ഭരണപക്ഷ എംപിമാർ ശക്തമായ പ്രതിരോധവുമായി രംഗത്തെത്തി.
‘പുതിയ സമിതികളുണ്ടാക്കുന്നതിൽ കാര്യമില്ല. അതിന്റെ പ്രസിഡന്റ് ആരായിരുന്നാലും.
ഈ സംവിധാനത്തെ പരിഷ്കരിക്കാനായാണ് രാധാകൃഷ്ണ കമ്മിറ്റി രൂപീകരിച്ചിരുന്നത്. എന്നാൽ ഇതുവരെ ആ കമ്മിറ്റിയുടെ ഒരു നിർദേശം പോലും നടപ്പാക്കിയിട്ടിയില്ല.
ഇപ്പോൾ പരീക്ഷാ പരിഷ്കരണത്തിനായി രൂപീകരിച്ച പുതിയ ഉന്നതതല സമിതിയിൽ ഐബി മുൻ മേധാവി, ഒരു ഐടി കമ്പനി ഉടമ, ഒരു ഗോമൂത്ര വിദഗ്ധൻ എന്നിവരാണുള്ളത്.’– പ്രിയങ്ക ഗാന്ധി പറഞ്ഞു. നേരിട്ടു പരാമർശിച്ചില്ലെങ്കിലും കാമകോടിയെ ഉദ്ദേശിച്ചാണ് പ്രിയങ്കയുടെ പരാമർശമെന്ന് പരക്കെ വിമർശനമുയർന്നു.
ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന് 2025ൽ കാമകോടി അഭിപ്രായപ്പെട്ടത് വലിയ വിവാദമായിരുന്നു. അതേസമയം, കാമകോടിയെപ്പോലുള്ള ഇന്ത്യയിലെ മികച്ച ശാസ്ത്രഞ്ജനെക്കുറിച്ച് മോശം പരാമർശം നടത്തിയത് വേദനിപ്പിക്കുന്നുവെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു.
അദ്ദേഹത്തിന് ആർഎസ്എസുമായി ബന്ധമുണ്ടെങ്കിൽ അതിൽ ഒരു തെറ്റുമില്ല. നിങ്ങൾ ആർഎസ്എസിൽ ചേരണം.
എന്നാൽ ചില മൂല്യങ്ങൾ പഠിക്കുകയും രാജ്യത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും.’ – അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

