തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ അന്ത്യശ്വാസം വലിച്ചു. കീഴായിക്കോണം വട്ടവിള സുമി ഭവനിൽ സുധാകരൻ (62) ആണ് മരണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിലേക്ക് നടന്നു വരുമ്പോൾ വഴിയിൽ കാടുപിടിച്ചു കിടന്ന ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും പത്തായ കടന്നലിന്റെ ആക്രമണത്തിന് ഇദ്ദേഹം ഇരയാവുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഉടൻ തന്നെ വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വലിയ കുന്ന് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ജീവൻ രക്ഷിക്കാനായില്ല.
പരേതയായ മായയാണ് ഭാര്യ. സുമിത്ത്, സുമി എന്നിവരാണ് മക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

