കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ കിടപ്പുമുറിയിൽ അർദ്ധരാത്രി അതിക്രമിച്ചു കടന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. അടിവാരം വള്ളിയാട് സ്വദേശിയായ മിഷ്ബാഹുൽ (19) എന്നയാൾക്കെതിരെയാണ് പോക്സോ നിയമപ്രകാരവും അക്രമം നടത്തിയതിനും താമരശ്ശേരി പൊലീസ് കേസെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെൺകുട്ടിയുടെ മുറിയിൽ നിന്നും ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ ഉടൻ തന്നെ ജാഗ്രത പാലിക്കുകയും യുവാവിനെ മുറിയിൽ അകത്താക്കി പൂട്ടിയിടുകയും ചെയ്തു. തുടർന്ന് ഇയാൾ ഫോണിൽ ബന്ധപ്പെട്ട് സുഹൃത്തുക്കളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
സ്ഥലത്തെത്തിയ സുഹൃത്തുക്കൾ വീട്ടുകാരെ മർദ്ദിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്തു. പിന്നീട് പൂട്ടിയിട്ടിരുന്ന യുവാവിനെ സംഘം ബലപ്രയോഗത്തിലൂടെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഈ സംഭവത്തിൽ മുഖ്യപ്രതിയായ മിഷ്ബാഹുൽ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് താമരശ്ശേരി പൊലീസ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നര വർഷമായി പെൺകുട്ടിയും യുവാവും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

