കൊച്ചിയിൽ ഹൈവേയിലൂടെ പണവുമായി സഞ്ചരിക്കുന്ന വാഹനങ്ങൾ ലക്ഷ്യമിട്ട് കൊള്ള നടത്താൻ ഒത്തുകൂടിയ അഞ്ച് അംഗ സംഘത്തെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. ഞാറയ്ക്കൽ വൈപ്പിൻ ബ്ലാവേലി വീട് ശ്യാംകുമാർ (42), തൃശൂർ തൃപ്രയാർ തിരിയേടത്ത് വീട് അരുൺ ദേവ് (23), പാറക്കടവ് കുറുമശ്ശേരി വേങ്ങൂപറമ്പിൽ വീട് നിധിൻ (32), പൂതംകുറ്റി മാളിയേക്കൽ വീട് ജോയി (53), ആലപ്പുഴ മുളക്കഴ പുത്തൻപുരയ്ക്കൽ വീട് ഷെമാൻ മാത്യു (33) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ പൂതംകുറ്റി ഭാഗത്ത് പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സംഘം കുടുങ്ങിയത്. ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ഇതിനുള്ളിൽ നിന്നും കത്തി കണ്ടെടുത്തു.
തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൂതംകുറ്റിയിലുള്ള ഒരു വീട്ടിൽ ഒത്തുകൂടിയിരുന്ന മറ്റ് പ്രതികളെയും പോലീസ് പിടികൂടിയത്. ഹൈവേയിലൂടെ പണവുമായി കടന്നുപോകുന്ന വാഹനങ്ങൾ ആക്രമിച്ച് കൊള്ളയടിക്കാൻ പദ്ധതിയിട്ടാണ് ഇവർ ഒത്തുകൂടിയതെന്ന് പോലീസ് വ്യക്തമാക്കുന്നു.
ആലുവ ഡിവൈഎസ്പി എൻ. ബാബു കുട്ടന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലാണ് പ്രതികളെ പിടികൂടാനുള്ള നടപടികൾ ഉണ്ടായത്.
നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്ഐ മാരായ നെൽസൺ, അഖിൽ സെബാസ്റ്റ്യൻ, എഎസ്ഐ ഇഗ്നീഷ്യസ്, എസ്സിപിഓ മാരായ നിൽസൺ, എബി സുരേന്ദ്രൻ, സിപിഒ അജിത തിലകൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

