എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ നടപടിക്ക് അടിയന്തര സ്റ്റേ അനുവദിക്കാൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (ക്യാറ്റ്) വിസമ്മതിച്ചു.
സർവീസിൽ നിന്നുള്ള സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാർ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച ട്രൈബ്യൂണൽ, വിഷയത്തിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി. കേസ് ഈ മാസം 20-ന് ട്രൈബ്യൂണൽ വീണ്ടും പരിഗണിക്കും.
കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്നും, താൻ നിയമവിരുദ്ധമായ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നുമാണ് ഹർജിയിലെ പ്രധാന വാദം. അന്വേഷണത്തിൽ അട്ടിമറി നടത്താൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്നായിരുന്നു സംസ്ഥാന സർക്കാർ അജിത് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം കേട്ട ശേഷമായിരിക്കും ഹർജിയിൽ ട്രൈബ്യൂണലിന്റെ തുടർനടപടികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

