വടകര കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു അധ്യാപികയെക്കൂടി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) അറസ്റ്റ് ചെയ്തു.
പേരമ്പ്ര ബിആർസിയിലെ അധ്യാപികയും കുട്ടോത്ത് സ്വദേശിനിയുമായ വി.പി. നീഷ്മയാണ് പിടിയിലായത്.
ഈ കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ കീർത്തന, കാവ്യ എന്നീ അധ്യാപികമാരിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിയായ നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഹരി വിൽപ്പന നടത്തിയ വൻതുക എത്തിയിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി.
സുഹൃത്തുക്കളായ ഇവർ മൂന്നുപേരും ചേർന്ന് എംഡിഎംഎ ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ ലഹരി ഇടപാടുകൾക്കായി ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്.
50,000 രൂപയുടെ ഇടപാടിന് 3,000 രൂപയായിരുന്നു ഇവരുടെ കമ്മിഷൻ. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

