സ്ട്രീമിംഗ് രംഗത്ത് പുതിയ മാറ്റങ്ങളുമായി എത്തുന്ന യൂട്യൂബ്, പ്രീമിയം വരിക്കാർക്കായി ആകർഷകമായ പുതിയ ഓഫർ പ്രഖ്യാപിച്ചു. പരസ്യങ്ങളോട് കൂടിയ പീക്കോക്ക് പ്രീമിയം സേവനമാണ് വരിക്കാർക്ക് ഇനി മുതൽ സൗജന്യമായി ലഭ്യമാകുന്നത്.
പ്രതിമാസം 10.99 ഡോളർ നിരക്കിലുള്ള ഈ സേവനമാണ് യാതൊരുവിധ അഡീഷണൽ ഫീസും കൂടാതെ ലഭ്യമാക്കുന്നത്. അമേരിക്കയിലെ യൂട്യൂബ് പ്രീമിയം വരിക്കാർക്കാണ് നിലവിൽ ഈ ആനുകൂല്യം ലഭിക്കുക.
പ്രശസ്തമായ ടിവി ഷോകൾ, സിനിമകൾ, തത്സമയ കായിക മത്സരങ്ങൾ എന്നിവയെല്ലാം ഇതിലൂടെ ആസ്വദിക്കാൻ സാധിക്കും. ‘ദ ഡേ ഓഫ് ദി ജാക്കൽ’ പോലുള്ള ട്രെൻഡിങ് ഷോകളും ‘ദി ഓഫീസ്’, ‘പാർക്സ് ആൻഡ് റെക്രിയേഷൻ’, ‘കമ്മ്യൂണിറ്റി’, ‘യെല്ലോസ്റ്റോൺ’ തുടങ്ങിയ ക്ലാസിക് പരമ്പരകളും ഇതിൽ ഉൾപ്പെടുന്നു.
ഈ പുതിയ ആനുകൂല്യം ഉടൻ തന്നെ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ ഈ പുതിയ കൂട്ടിച്ചേർക്കലിന്റെ പേരിൽ സബ്സ്ക്രിപ്ഷൻ നിരക്കുകൾ ഇനിയും വർദ്ധിപ്പിക്കില്ലെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.
കഴിഞ്ഞ മാസം പ്ലാനുകളുടെ നിരക്കിൽ പ്രതിമാസം 4 ഡോളറിന്റെ വർദ്ധനവ് വരുത്തിയിരുന്നു. ചെലവ് ചുരുക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രതിമാസം 9 ഡോളർ നിരക്കിൽ യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്സ്ക്രിപ്ഷനും ലഭ്യമാണ്.
ഇതിൽ പരസ്യരഹിത യൂട്യൂബ് മ്യൂസിക് ലഭ്യമല്ലെങ്കിലും, വീഡിയോകളിൽ കുറഞ്ഞ അളവിൽ മാത്രമേ പരസ്യങ്ങൾ കാണിക്കുകയുള്ളൂ. പശ്ചാത്തലത്തിൽ വീഡിയോകൾ പ്ലേ ചെയ്യാനും ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യവും ഇതിലുണ്ട്.
എന്നാൽ “അർഹരായ” അക്കൗണ്ടുകൾക്ക് മാത്രമായിരിക്കും പീക്കോക്ക് പ്രീമിയം ആനുകൂല്യം ലഭിക്കുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

