അമേരിക്കയിലെ മലയാളികളെയും വിദേശികളെയും ലക്ഷ്യമിട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിവന്ന അന്തർസംഘം കേരള പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം ശ്രീകര്യം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വ്യാജ ലോൺ ആപ്പ് സ്ഥാപനത്തിലാണ് സിറ്റി ഡാൻസാഫ് സംഘം നടത്തിയ റെയ്ഡിൽ മിന്നൽ പരിശോധന നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് 18 ഉത്തരേന്ത്യക്കാർ അറസ്റ്റിലായിട്ടുണ്ട്. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്താണ് പ്രതികൾ ഈ സ്ഥാപനത്തിലേക്ക് ജീവനക്കാരെ ജോലിക്കായി നിയോഗിച്ചിരുന്നത്.
തട്ടിപ്പ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഏകദേശം 50 കമ്പ്യൂട്ടറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയിൽ പ്രവാസികളായ മലയാളികളെയാണ് ഈ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രഥമിക വിലയിരുത്തൽ.
വിദേശ പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നുമായി കോടിക്കണക്കിന് രൂപ ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. പിടിച്ചെടുത്ത കമ്പ്യൂട്ടറുകളിൽ ഭൂരിഭാഗവും അമേരിക്കയിൽ ഉള്ളവരുടെ വ്യക്തിഗത വിവരങ്ങളാണ് കണ്ടെത്തിയത്.
ഉത്തരേന്ത്യക്കാരായ ജീവനക്കാർ ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിൽ ലഹരിമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വൻകിട
ലോൺ ആപ്പ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. റെയ്ഡിനിടെ രക്ഷപ്പെടാൻ ശ്രമിച്ച മുഖ്യപ്രതികളിൽ ഒരാളെ വിമാനത്താവളത്തിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

